കൊച്ചി: ആഭരണപ്രിയെ അമ്പരിപ്പിച്ച് സ്വർണവിലയിൽ സ്വപ്‌നക്കുതിപ്പ്. ഇന്നലെ ഒറ്റദിവസം പവന് 920 രൂപ കൂടി വില 41,200 രൂപയിലെത്തി. 115 രൂപ ഉയർന്ന് 5,150 രൂപയാണ് ഗ്രാം വില. ഒരുമാസത്തിനിടെ പവന് 5,200 രൂപയും ഗ്രാമിന് 675 രൂപയും വർദ്ധിച്ചു. കൊവിഡ് സൃഷ്‌ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി എന്നവസാനിക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് കിട്ടുന്ന സ്വീകാര്യതയാണ് വിലക്കുതിപ്പിന് കാരണം.