nasa-

ഢാക്ക: ചുഴലിക്കാറ്റും മഴയും കാരണം കഷ്ടപ്പെടുന്ന ബംഗ്ലാദേശിന്റെ പുതിയ ചിത്രം പുറത്തുവിട്ട് നാസ. രാജ്യത്തിന്റെ കാൽഭാഗവും മുങ്ങി നാശമായ ഉപഗ്രഹ ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ആസാം ഉൾപ്പെടുന്ന ഇന്ത്യയുടെ ദക്ഷിണ ഭാഗങ്ങളും ഈ പ്രകൃതി ദുരന്തത്തിന്റെ ഇരയായി മാറുന്നത് ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടങ്ങളാണ് പ്രദേശങ്ങളിലാകെ ഉണ്ടായിരിക്കുന്നത്.