srreveendran
എസ്.ആർ.രവീന്ദ്രൻ

പുളിക്കൽ: തിരക്കഥാകൃത്തും നാടക രചയിതാവുമായ ചേവായൂർ ശ്രീനിലയത്തിൽ എസ്.ആർ.രവീന്ദ്രൻ (59) അന്തരിച്ചു. തിലകൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച 'അച്ഛൻ' സിനിമയുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. പുതിയ കളികൾ, തേസ്ഡേ തുടങ്ങിയ നാടകങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. 'കുഞ്ഞാലി മരയ്ക്കാർ' സിനിമയിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചു. വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്നു. വിരമിച്ച ശേഷം കലാരംഗത്ത് കൂടുതൽ സജീവമായി.

ഭാര്യ: ലതിക ( നീറാട് എ.എം.യു.പി സ്കൂൾ). മക്കൾ: ആതിര, ഗൗരി ( മഞ്ചേരി മോട്ടോർ വാഹനാപകട ട്രിബ്യൂണൽ). മരുമകൻ: മുരളീധരൻ ( ജെ.എച്ച്.ഐ, കൊണ്ടോട്ടി).