sadako-bird

ആറ്റംബോംബിന്റെ തീവ്രത നേരിട്ടറിഞ്ഞ രാജ്യം ലോകത്തില്‍ ജപ്പാന്‍ മാത്രമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ വിമാനങ്ങള്‍ തീ തുപ്പിയതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു എന്ന് ചരിത്ര പാഠം. എന്നാല്‍ ഇതിനുമപ്പുറം ജപ്പാനില്‍ നിരവധി പേര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. അത്തരമൊരു നോവിന്റെ കഥയാണ് സഡാക്കോ കൊക്കുകള്‍ പറയുന്നത്. ലോകസമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുകളെങ്ങനെ മാറി എന്നും, കടലാസുപയോഗിച്ച് എങ്ങനെ കൊറ്റികളെ നിര്‍മ്മിക്കാമെന്നും പരിചയപ്പെടുത്തുകയാണ് പ്രശാന്ത് വെമ്പായം ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഹിരോഷിമ ദിനമായ നാളെ കൂട്ടുകാര്‍ സഡാക്ക കൊക്കുകളെ ഉണ്ടാക്കുമല്ലോ, ഇതിനായുള്ള വീഡിയോയും പ്രശാന്ത് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം

സഡാക്കോ നിർമ്മാണം

ലോകസമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകളെ നിർമിക്കാൻ പഠിക്കാനുള്ള വീഡിയോയാണിത്.
1945ൽ ഹിരോഷിമയിൽ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.
ഓഗസ്റ്റ് 6,9 ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധങ്ങൾക്കെതിരെ സമാധാനത്തിൻ്റെ പ്രതീകമായി സഡാക്കോ കൊക്കുകളെ നിർമിക്കാം
കൂടുതൽ ഒറിഗാമി വീഡിയോകൾ pages academy എന്ന യൂട്യൂബ് ചാനലിൽ കാണാം
https://bit.ly/30mOB3B