who

ജെനേവ: യുവജനങ്ങൾ പാർട്ടിയെക്കാൾ കൂടുതൽ ആരോഗള സംരക്ഷണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ബുധനാഴ്ച സംഘടനാ ആസ്ഥാനത്ത് നടന്ന ഔദ്യോഗിക യോഗത്തിലാണ് ഡബ്ളിയു.എച്ച്.ഒ പ്രവർത്തകർ യുവജനങ്ങളോട് ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്. കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ലോകമൊന്നാകെ ലോക്ഡൗണിലായിരുന്നു. എന്നാൽ, ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ പലരും രഹസ്യമായും പരസ്യമായും പാർട്ടികൾ നടത്തുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാം കുറച്ച് നാളേക്ക് പൂർണമായി ഒഴിവാക്കണം. ആരോഗ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുക്കുകയും സജീവമാവുകയും ചെയ്യണം. ജെനേവയിലെ പല ക്ളബുകളും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീണ്ടും അടച്ചിരുന്നു. ഇടയ്ക്ക് തുറക്കാൻ അനുമതി നൽകിയപ്പോൾ കൊവിഡ് കേസുകൾ വൻ തോതിൽ വർദ്ധിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീണ്ടും പൂട്ടാൻ തീരുമാനിച്ചത്. അതുകൊണ്ട് നിങ്ങളിൽ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് 'പാർട്ടി നടത്തേണ്ടതും അതിൽ ഞാൻ പങ്കെടുക്കേണ്ടതും അത്യാവശ്യമാണോ" എന്ന്. നിങ്ങൾ പുറത്തുപോയി വരുന്നതിലൂടെ വീട്ടിലുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുകയെന്നും ലോകാരോഗള സംഘടന ഓർമ്മിപ്പിക്കുന്നു.