museum-

വെനീസ് : മനുഷ്യന്റെ സെല്‍ഫി ഭ്രമത്താല്‍ മ്യൂസിയത്തിലെ പ്രതിമകള്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുകയാണ്. 200 വര്‍ഷത്തിലേറെ പഴക്കമുള്ള വിലമതിക്കാനാവാത്ത ഇറ്റാലിയന്‍ ശില്‍പ്പത്തിന്റെ കാലുകളാണ് സന്ദര്‍ശകന്റെ സെല്‍ഫി ഭ്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. പ്രശസ്ത ശില്‍പ്പി അന്റോണിയോ കനോവ 1804 നിര്‍മ്മിച്ച ശില്‍പ്പത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ ശില്‍പമായിരുന്നു ഇത്.

museum-

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇക്കാര്യം മ്യൂസിയം ഫേസ്ബുക്ക് പേജിലൂടെ പുറം ലോകത്തെത്തിച്ചത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രിയയില്‍ നിന്നുള്ള 50 കാരനായ ഒരാളാണ് ശില്‍പ്പത്തിനൊപ്പമിരുന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പീഠത്തിലേക്ക് ചാടി ഇരിക്കുന്ന ഇയാള്‍ക്ക് ശില്‍പ്പത്തിന് കേടുപാടുകള്‍ സംഭവിച്ചു എന്ന് മനസിലായതോടെ അവിടെ നിന്നും എഴുന്നേറ്റ് നടക്കുന്നതും വീഡിയോയില്‍ കാണാനാവും. മ്യൂസിയം അധികൃതരുടെ പരിശോധനയില്‍ ശില്‍പ്പത്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നഷ്ടമായിട്ടുണ്ട്.
.