അഹമ്മദാബാദ്: പ്രേതബാധ പടരുമെന്ന കാരണം പറഞ്ഞ് ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർതൃപിതാവ് അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി. യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് വിലക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ചോദ്യം ചെയ്തപ്പോൾ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. കൂടാതെ ഭർതൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാൻ ഭർത്താവിന്റെ അമ്മ പറയാറുണ്ടെന്നും ഇവരുടെ പരാതിയിൽ പറയുന്നു
ഇതിന്റെ പേരിൽ ഭർത്താവും, ഭർതൃപിതാവും അമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതൽ പീഡനം ആരംഭിച്ചതായും 43കാരി പറയുന്നു. ഇവരുടെ പരാതിയിൽ ഗാർഹിക പീഡനനിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
.