തിരുവനന്തപുരം : അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കവേ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് ഇന്ന് സഫലമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ 130 കോടിയില്‍ ഞാനില്ല എന്ന തരത്തിലുള്ള കാമ്പയിന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്നു. ബി ജെ പി വിരുദ്ധരുടെ കൂട്ടായ്മയാണ് ഇത്തരമൊരു കാമ്പയിന് പിന്നില്‍. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരും ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളോടുള്ള വിയോജിപ്പ് പരരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.