covid

ന്യൂഡൽഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.89 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചത് ഇന്ത്യയിലാണ്. ഇന്ത്യയിൽ ഒരു ദിവസത്തിനിടെ 56,000 പേർക്കാണ് കൊവിഡ് ബാധിച്ചത്. അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക് കടക്കുകയാണ്. ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം 28 ലക്ഷം ആയി.

അതേസമയം ചെറിയ രീതിൽ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഉപയോഗിക്കാനായി ‘കോവിഹാൾട്ട്’ എന്ന പേരിൽ ലുപിൻ കമ്പനി മരുന്ന് വിപണിയിലിറക്കി. ഇന്ത്യയിൽ ഒരു ടാബ്‌ലെറ്റിന് 49 രൂപയാണ് വില. അടിയന്തര ഉപയോഗത്തിനായി മരുന്നിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലുപിൻ പറഞ്ഞു. ആഗസ്റ്റ് നാലിന് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ‘ഫ്ലൂഗാർഡ്’ എന്ന പേരിൽ മരുന്ന് പുറത്തിറക്കിയിരുന്നു. ഒരു ടാബ്‌ലെറ്റിന് 35 രൂപയ്‌ക്കാണ് മരുന്ന് വിപണിയിലിറങ്ങിയത്.