കോട്ടയം: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.നാരായണൻ (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതൽ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്‌മശാനത്തിൽ നടക്കും.