ansalan

തിരുവനന്തപുരം: സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും നെയ്യാറ്റിൻകര എം എൽ എ ആൻസലന്റെയും നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുയോഗം നടത്തിയതായി ആക്ഷേപം. ബി ജെ പിയിൽ നിന്ന് സി പി എമ്മിലെത്തിയവർക്ക് സ്വീകരണമൊരുക്കാൻ കഴിഞ്ഞദിവസം നെയ്യാറ്റിൻകര ചെങ്കൽ കാരിയോട്ട് നടന്ന സമ്മേളനമാണ് ആക്ഷേപത്തിനിടയാക്കിയത്. നൂറിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് ആക്ഷേപമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും അവർ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.

അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമ്മേളനം നടത്തിയെന്ന ആരോപണം എം എൽ എ നിഷേധിച്ചു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് യോഗം നടത്തിയതെന്നും മറ്റെല്ലാം വെറും ആരോപണം മാത്രമാണെന്നും എം എൽ എ പറഞ്ഞു.

പാറശാല, ചെങ്കൽ പ്രദേശങ്ങളിൽ കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെടുവുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അതിനാൽ ഈ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാണ്.