സാമൂഹിക അകലത്തിലാണെങ്കിലും അവർ തമ്മിലുളള അന്തർധാര ശക്തമായിരുന്നു... കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റും ഗവർണ്ണറുമായിരുന്ന കെ.എം. ചാണ്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സംഭാഷണത്തിലേർപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവർ സമീപം.