കൊച്ചി: നറുക്കെടുപ്പ് കഴിഞ്ഞിട്ടും ഭാഗ്യവാൻ ആരാണെന്ന് അറിയാത്ത ആകാംക്ഷ. രണ്ട് ദിവസം കോടീശ്വരനെ തേടി നാടാകെ പരക്കം പാഞ്ഞവർ ഒടുവിൽ ആളെ കണ്ടെത്തി. സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബംബർ ഇത്തവണ കിട്ടിയത് ഒരു കോടനാട്ടുകാരനാണ്. അഞ്ച് കോടി രൂപയുടെ ലോട്ടറി അടിച്ചതിന്റെ അത്‌ഭുതം വിട്ടുമാറാതെ നിൽക്കുകയാണ് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിൻ.കെ.രവി
നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസമാണ് റെജിൻ തന്റെ ടിക്കറ്റ് പരിശോധിക്കുന്നത്. അപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. സ്ഥിരം ലോട്ടറിയെടുക്കുന്നയാളല്ല റെജിൻ. വല്ലപ്പോഴും മാത്രമാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. അതും ബംബർ ലോട്ടറി ടിക്കറ്റുകൾ മാത്രമെ എടുക്കാറുള്ളൂ. കോടനാട് കുറിച്ചിലക്കോട് കിഴക്കുപുറത്തുകുടി സ്വദേശിയായ റെജിൻ സ്വകാര്യകമ്പനിയിലെ ജോലിക്കാരനാണ്.