സഞ്ജയ് ദത്ത് - മഹേഷ് ഭട്ട് ടീമിന്റെ സഡക് 2 ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗസ്റ്റ് 28-ന് റിലീസ് ചെയ്യും .
പൂജ ഭട്ട് ,ആലിയ ഭട്ട് ,ആദിത്യ റോയ് കപൂർ, പ്രിയങ്ക ബോസ് ,മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ് എന്നിവരാണ് ' സഡക് 2 ' വിലെ മറ്റു അഭിനേതാക്കൾ . ഇരുപത്തി ഒൻപതുവർഷം മുൻപ് 1991ൽ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായ സഡക്കിന്റെ രണ്ടാം ഭാഗമാണിത് ', പ്രണയ കഥാ പാശ്ചാത്തല ത്രില്ലറാണ് ചിത്രം. ഇരുപതു വർഷങ്ങൾക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ എന്നതാണ് മറ്റൊരു പ്രത്യേകത. വിശേഷ് ഫിലിംസാണ് സഡക് 2 നിർമ്മിക്കുന്നത്.