പോർട്ട് ഒഫ് സ്പെയിൻ: താൻ കൊവിഡ് പോസിറ്റീവ് ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. താൻ കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും എന്നാൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ട്വിറ്രർ അക്കൗണ്ടിലൂടെ ലാറ വ്യക്തമാക്കി. തനിക്ക് കൊവിഡെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അത് തെറ്രാണെന്നും ഇത്തരം പ്രചരണങ്ങൾ നടത്തരുതെന്നും ലാറ ആവശ്യപ്പെട്ടു. ഇത്തരം വാർത്തകൾ വ്യക്തിപരമായി ദോഷമൊന്നും വരുത്തില്ലെങ്കിലും തന്നോട് അടുത്ത വൃത്തങ്ങളിൽ ഏറെ പരിഭ്രാന്തിയുണ്ടാക്കിയെന്നും ലാറ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ ലാറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന തെറ്രായ വാർത്ത ഷെയർ ചെയ്തത്.