ipl-wicket-keeper-

കൊവിഡിനെത്തുടർന്ന് മാറ്റിവച്ച ഇൗ വർഷത്തെ ഐ.പി.എൽ അടുത്തമാസം യു.എ.എയിൽ തുടങ്ങുകയാണ്.ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുറത്താകലുകളിൽ പങ്കാളിയായിട്ടുള്ള വിക്കറ്റ് കീപ്പർമാർ ആരൊക്കെയെന്ന് പരിശോധിക്കാം

132

എം. എസ് ധോണി

ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായ ധോണി ഇതുവരെ കളിച്ച 190 ഐ.പി.എൽ മത്സരങ്ങളിൽ 183 എണ്ണത്തിലും വിക്കറ്റ് കീപ്പറായിരുന്നു.94 ക്യാച്ചുകൾ വിക്കറ്റിന് പിന്നിൽ സ്വന്തമാക്കിയ ധോണി 38 സ്റ്റംപിംഗ്സും നടത്തി.സ്റ്റംപിംഗുകളുടെ എണ്ണത്തിലെ ഐ.പി.എൽ റെക്കാഡ് ധോണിക്കാണ്.

131

ദിനേഷ് കാർത്തിക്

ധോണിക്ക് ഒരു ഇരയുടെ മാത്രം കുറവിൽ രണ്ടാമതാണ് ദിനേഷ് കാർത്തിക്.2008 മുതൽ ഇതുവരെ ആറ് ടീമുകൾക്ക് വേണ്ടി കാർത്തിക് കളിച്ചിട്ടുണ്ട്. 2018 മുതൽ കൊൽക്കത്താ നൈറ്റ്റൈഡേഴ്സിന്റെ നായകൻ.166 മത്സരങ്ങളിൽ കീപ്പറായ കാർത്തിക് 101ക്യാച്ചുകളെടുത്ത് ഇക്കാര്യത്തിൽ ധോണിക്കും മുകളിൽ . 30 സ്റ്റംപിംഗുകൾ.

90

റോബിൻ ഉത്തപ്പ

പാതി മലയാളിയായ റോബിൻ ഉത്തപ്പ ഐ.പി.എല്ലിൽ ബാറ്റിംഗിൽ മാത്രമല്ല കീപ്പിംഗിലും മികവുകാട്ടുന്നു . ഇതുവരെ നാല് ടീമുകൾക്കായി കളിച്ച റോബിൻ ഇക്കുറി രാജസ്ഥാൻ റോയൽസിനായി കളിക്കും.സ്പെഷ്യലിസ്റ്റ് കീപ്പറല്ലാത്ത ഉത്തപ്പ 58 ക്യാച്ചുകൾക്കും 32 സ്റ്റംപിംഗുകൾക്കും ഉടമയാണ്.

82

പാർത്ഥിവ് പട്ടേൽ

ആറു ടീമുകൾക്ക് വേണ്ടി 139 മത്സരങ്ങളാണ് പാർത്ഥിവ് ഐ.പി.എല്ലിൽ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിൽ 122 എണ്ണത്തിൽ കീപ്പറായി.66 ക്യാച്ചുകളും 16സ്റ്റംപിംഗുകളും.

75

നമാൻ ഒാജ

113 ഐ.പി.എൽ മത്സരങ്ങൾ കളിച്ചതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് നമാൻ ഒാജ വിക്കറ്റിന് പിന്നിൽ ഇല്ലാതിരുന്നത്. 65 ക്യാച്ചുകളും 10 സ്റ്റംപിംഗുകളും സ്വന്തം പേരിലുണ്ട്. ഡൽഹി,രാറസ്ഥാൻഹൈദരാബാദ് ടകമുകളുടെ കുപ്പായമണിഞ്ഞു.