gold

കൊച്ചി: മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ദ്വൈമാസ ധനനയം പ്രഖ്യാപിച്ചു. അതേസമയം, സ്വർണപ്പണയത്തിന് നൽകാവുന്ന തുക വിപണി വിലയുടെ 90 ശതമാനം വരെ ഉയർത്തി. നിലവിൽ ഇത് 75 ശതമാനമാണ്.

വാണിജ്യ ബാങ്കുകൾ വായ്‌പാ പലിശനിരക്ക് നിർണയത്തിന് പ്രധാന മാനദണ്ഡമാക്കുന്ന റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തുടരും. ഭവന, വാഹന, വ്യക്തിഗത വായ്‌പാത്തവണയുടെ ഭാരത്തിൽ ഇതുമൂലം തത്കാലം മാറ്റമുണ്ടാവില്ല. റിവേഴ്‌സ് റിപ്പോ (3.35%), കരുതൽ ധന അനുപാതം (3%), എസ്.എൽ.ആർ (18%), എം.എസ്.എഫ് (4.25%) എന്നിവയിലും മാറ്റമില്ല.