jeep

കണ്ണൂർ: വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവ് കയർപൊട്ടി നിലത്തുവീണു. അവശനിലയിലായ ഇയാളെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ആശുപത്രിയിലാക്കി. പാനൂരിടുത്ത് പാത്തിപാലത്താണ് സംഭവം. ഗൾഫിൽ നിന്ന് മൂന്ന് ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.

അമ്മ ഭക്ഷണവുമായി എത്തിയപ്പോഴാണ് യുവാവിനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ആത്മഹത്യാ ശ്രമത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്നാണ് സൂചന. ഇയാൾക്ക് ലക്ഷങ്ങളുടെ കടബാദ്ധ്യത ഉണ്ടെന്നാണ് സൂചന. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച രണ്ടുപേരെ നിരീക്ഷണത്തിലാക്കി.