sam

മുംബയ്: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം സമീർ ശർമയെ (44) മുംബയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 'യേ രിശ്തേ പ്യാർ കേ' എന്ന സീരിയലിലൂടെയാണ് പ്രശസ്തനായത്. മലഡിൽ വാടകക്കെടുത്ത ഫ്ലാറ്റിലായിരുന്നു സമീർ താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്മാനാണ് അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ നടനെ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വസതിയിൽ നിന്നും ഇതുവരെ കത്തുകളൊന്നും കണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇദ്ദേഹം ഇവിടെ താമസം ആരംഭിച്ചത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം മാനസികാരോഗ്യത്തെക്കുറിച്ച് ഇദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. കഹാനി ഘർ ഘർ കി, ക്യൂൻ കി സാസ് ഭി കഭി ബഹു ഥി, എന്നിനയാണ് പ്രധാന സീരിയലുകൾ. ഹസേ തൊ ഫസേ, ഇത്തേഫാക്ക് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.