ലണ്ടൻ: കൊവിഡിനെതിരെ ആദ്യം കണ്ടെത്തുന്ന വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ആദ്യം കണ്ടെത്തുന്ന വാക്സിൻ അത്രകണ്ട് ഫലപ്രദമായിരിക്കില്ല. മികച്ച ഫലം ലഭിക്കുന്ന വാക്സിനായി കുറച്ചധികം കാത്തിരിക്കേണ്ടി വരും. വാക്സിനോടൊപ്പം മികച്ച ചികിത്സയും കണ്ടെത്തി കൊവിഡിൽ നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് ഉറപ്പുണ്ട്. - ഗേറ്റ്സ് പറഞ്ഞു. ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ പരീക്ഷണത്തിന് സാമ്പത്തിക സഹായം നൽകുന്നത് ബിൽ ഗേറ്റ്സാണ്.