mohanlal

തിരുവനന്തപുരം: മോഹൻലാലിന്റെ വിസ്‌മയാസ് മാക്‌സ് ആനിമേഷൻസിൽ ബി.എസ്‌സി., എം.എസ്‌സി ആനിമേഷൻ വിഷ്വൽ എഫക്‌ട് കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്രുകളിലേക്ക് അഡ്‌മിഷൻ തുടരുന്നു. കേന്ദ്രസർക്കാരിന്റെ എന്റർടെയ്‌ൻമെന്റ് ആൻഡ് മീഡിയ വിഭാഗത്തിന്റെ അംഗീകാരമായ 'സെന്റർ ഒഫ് എക്‌സലൻസ്" പദവിയുള്ള വിസ്‌മയാസ് മാക്‌സിന്റെ തിരുവനന്തപുരത്തെ കാമ്പസിൽ മൂന്നുവർഷത്തെ അന്താരാഷ്‌ട്ര സിലബസിലുള്ള പരിശീലനത്തിന് പ്രൊഡക്‌ഷൻ ഇന്റേൺഷിപ്പ് ട്രെയിനിംഗും വിദ്യാഭ്യാസ വായ്‌പാ സൗകര്യവുമുണ്ട്. എൻ.എസ്.ഡി.സി അംഗീകരിച്ച കോഴ്‌സാണിത്.

നേരിട്ടും തിരുവനന്തപുരത്തും മാറാവുന്ന 300 രൂപയുടെ ഡി.ഡി വിസ്‌മയാസ് മാക്‌സ്, വെള്ളയമ്പലം, ശാസ്‌തമംഗലം പി.ഒ., തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ അയച്ചാലോ http://www.vismayasmaxanimations.com/application.html എന്ന വെബ്‌സൈറ്റിലോ അപേക്ഷാഫോം ലഭിക്കും. ഫോൺ : 8281702020, 7593886600.