ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. ചേർത്തല സ്വദേശി പുരുഷോത്തമനാണ് രോഗം മൂലം മരണപ്പെട്ടത്. ഇദ്ദേഹത്തിന് 84 വയസായിരുന്നു. ഏതാനും നാളുകളായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പുരുഷോത്തമൻ. ഇദ്ദേഹത്തിന് കടുത്ത വൃക്ക രോഗവും പ്രമേഹവും ഉണ്ടായിരുന്നതായും വിവരമുണ്ട്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ 98 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ന് മാത്രം മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചതോടെയാണ് മരണം 97ലേക്കും ഇപ്പോൾ 98ക്കും ഉയർന്നിരിക്കുന്നത്.