swapna

കൊച്ചി: സ്വർണക്കടത്തു കേസിൽ എൻ.ഐ.എ സമർപ്പിച്ച കേസ് ഡയറി അപൂർണമാണെന്ന് ഇന്നലെ സ്വപ്നയുടെ ജാമ്യ ഹർജി കോടതി പരിഗണിക്കേ അവരുടെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ വിവരങ്ങൾ തീയതിയടക്കം രേഖപ്പെടുത്തിയിട്ടില്ല. കേസ് ഡയറിയിൽ കൃത്രിമം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാലിതു ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.

ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരുകോടി രൂപ കമ്മിഷൻ ഇനത്തിൽ ലഭിച്ചതാണെന്നും അഭിഭാഷകൻ വാദിച്ചു. ഹൈദരാബാദിലെ യു.എ.ഇ കോൺസുലേറ്റിന്റെ ഇന്റീരിയർ ഒരുക്കാനും മറ്റും തിരുവനന്തപുരത്തു നിന്നാണ് കരാർ നൽകിയത്. ഇതിന്റെ കമ്മിഷനും വിസ അറ്റസ്റ്റേഷൻ ഏജൻസികളിൽ നിന്നുള്ള കമ്മിഷനും ഇതിൽപെടും. പിടികൂടിയതു കള്ളക്കടത്തു സ്വർണമല്ല. വിവാഹസമയത്ത് സ്വപ്ന അണിഞ്ഞിരുന്നതാണ്. സ്വപ്ന വിവാഹവേളയിൽ അഞ്ചുകിലോ സ്വർണാഭരണങ്ങൾ ധരിച്ചു നിൽക്കുന്ന ചിത്രവും അഭിഭാഷകൻ ഹാജരാക്കി.