കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമീപൂജാ ആഘോഷങ്ങൾക്കിടെ രാജ്യത്തെ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ കുതിച്ചുകയറ്റമുണ്ടായത് ചൂണ്ടിക്കാട്ടി ഡോക്ടർ. ഇൻഫോ ക്ലിനിക് വെബ്‌സൈറ്റിന്റെ സ്ഥാപകരിൽ ഒരാളും ഡോക്ടറുമായ നെൽസൺ ജോസഫാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് കൊവിഡ് ഡാഷ്ബോർഡ് അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് ഡോക്ടർ ചെയ്യുന്നത്.
കുറിപ്പ് ചുവടെ:
'ആർക്കും വലിയ താല്പര്യമുണ്ടാവില്ലാത്ത ഒരു വാർത്തയായിരിക്കും. ലോകാരോഗ്യസംഘടനയുടെ ഡാഷ്ബോർഡിൽ കണ്ട കണക്കുകളാണ്.
ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തത് എവിടെയാണെന്ന്.
കഴിഞ്ഞ ഒരാഴ്ചയ്ക്കത്തെ കണക്കെടുത്താൽ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് 70,000 ഓളം കേസുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിക്കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
അയ്യായിരത്തി അറുന്നൂറോളം മരണങ്ങളുമായി മൂന്നാം സ്ഥാനത്തും. നൂറ്റി മുപ്പത് കോടി വച്ച് നോക്കുമ്പൊ പത്തൊൻപത് ലക്ഷം ഒരു ചെറിയ സംഖ്യയല്ലേ എന്നാണ് ഇന്നലെ കേട്ട ഒരു ചോദ്യം.. ആ പത്തൊൻപത് ലക്ഷത്തിൽ ഒരാളാവുമ്പൊ ആ ഒന്ന് പോലും ചെറിയ സംഖ്യയായി തോന്നുമോ എന്ന് തിരിച്ച് ചോദിച്ചില്ല. അത് മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ആ താരതമ്യം ഉണ്ടാവില്ലായിരുന്നല്ലോ.'
*ഡോക്ടറുടെ കുറിപ്പിൽ പറയുന്ന കണക്കുകളിൽ നിലവിൽ മാറ്റം ഇവിടെ ക്ലിക്ക് ചെയ്യൂ. സംഭവിച്ചിട്ടുണ്ട്.