കൊച്ചി: കൊവിഡ് പ്രതിസന്ധി മൂലം കനത്ത നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തിയ വിഭാഗങ്ങളില്‍ പെടും രാജ്യത്തെ ഷോപ്പിംഗ് മാളുകളും. ഷോപ്പിംഗ് മാളുകളുടെ പ്രതിദിന നഷ്ടം കോടികള്‍. ഭാഗിക ലോക്ക് ഡൗണ്‍ മൂലം മാളുകള്‍ അടച്ചിടുന്നതും കൊവിഡ് വ്യാപനം ഭയന്ന് ആളുകള്‍ എത്താത്തതും എല്ലാം മാളുകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
മള്‍ട്ടി പ്ലക്‌സുകള്‍, ഫുഡ് കോര്‍ട്ടുകള്‍, ഗെയിം സോണുകള്‍ എന്നിവ ചേര്‍ന്നാണ് മാളുകള്‍ക്ക് 20 ശതമാനത്തോളം വരുമാനം നല്‍കുന്നത്. ഇവയൊന്നും പ്രവര്‍ത്തിയ്ക്കാത്തതും കനത്ത തിരിച്ചടിയായി. മാളുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന മിക്ക ഷോപ്പുകളും വാടക നല്‍കാന്‍ ആകാതെ പ്രതിസന്ധി നേരിടുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലുലു ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്റ്റോറുകള്‍ക്ക് ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി വാടക ഇളവ് നല്‍കിയിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഹോസ്പിറ്റാലിറ്റി - ഹോട്ടല്‍ വ്യവസായ മേഖലയില്‍ പ്രതിസന്ധി കനക്കുകയാണ്. രാജ്യത്തെ മൂന്നില്‍ ഒന്ന് ഹോട്ടലുകള്‍ എങ്കിലും പൂട്ടേണ്ടി വന്നേക്കും എന്നാണ് കണക്കാക്കുന്നത്. ബിസിനസില്‍ ഉണ്ടായ വന്‍ നഷ്ടം മറികടക്കാന്‍ മിക്ക ഹോട്ടലുകളും ക്വാറൻ്റൈന്‍ കേന്ദ്രങ്ങളായും ഐസലേഷന്‍ കേന്ദ്രങ്ങളായും മറ്റും പ്രവര്‍ത്തിപ്പിയ്ക്കുകയാണ്.