rajapakse

കൊളംബോ: ശ്രീലങ്കയിലെ 225 അംഗ പാർലമെന്റിലേക്ക്​ നടന്ന​ തിരഞ്ഞെടുപ്പിൽ രാജപക്​സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി വൻ ജയത്തിലേക്ക്​. മൂന്നിൽ രണ്ട്​ ഭൂരിപക്ഷം കിട്ടുമെന്നാണ്​ ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്​. പ്രധാന എതിരാളികളായ യുനൈറ്റഡ്​ നാഷൻസ്​ പാർട്ടി നാലാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്​. യു.എൻ.പി വിട്ട്​ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി സജിത്ത്​ പ്രേമദാസ രൂപവത്​കരിച്ച പാർട്ടി രണ്ടും മാർക്​സിസ്​റ്റ്​ ജനത വിമുക്തി പെരുമുന മൂന്നും സ്ഥാനത്തുണ്ട്​​. ബുധനാഴ്​ച നടന്ന തിര​​ഞ്ഞെടുപ്പിൽ 60 ശതമാനം പേരാണ്​ വോട്ട്​ ചെയ്​തത്​. ഇന്ന് മുഴുവൻ ഫലവും പുറത്തുവരും. മാർച്ച് രണ്ടിനാണ് പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കാലാവധി തീരുന്നതിന് ആറുമാസംമുമ്പ് പാർലമെന്റ് പിരിച്ചുവിട്ടത്.