കോട്ടയം: തീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. കല്ലാർക്കുട്ടി, പാംബ്ളാ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും നിലവിൽ തുറന്നിട്ടുണ്ട്. കുമളി-കോട്ടയം റോഡിലെ പന്ത്രണ്ടോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മലയോര പ്രദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത് കാരണം അടച്ചിട്ടുണ്ട്
.
അതേസമയം, കോട്ടയത്ത് മുണ്ടക്കയത്തെ കൂട്ടിക്കലിലും ഇടുക്കി പീരുമേട്ടിലും ഉരുൾപൊട്ടിയിട്ടുണ്ട്. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അതേസമയം, കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് വല്യന്തയിലും കൊടുങ്ങയിലുമാണ് ഉരുൾ പൊട്ടിയത്. വൈകുന്നേരം ഏകദേശം ആറര മണിയോടെയാണ് ഇവിടെ ഉരുൾപൊട്ടലുണ്ടായതെന്നാണ് വിവരം.
തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ ഏലപ്പാറ ജംഗ്ഷനിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വാഗമൺ റോഡിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന രണ്ടു യുവാക്കളെ കാണാതായതായാണ് റിപ്പോർട്ട്. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയരും. ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയർത്തും.