kidney

വൃക്കയിലെ കല്ല് മൂലം വേദനയനുഭവിക്കുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്. ഭക്ഷണക്രമത്തിന് വേദന അധികരിപ്പിക്കുന്നതിലും രോഗം വർദ്ധിപ്പിക്കുന്നതിലും പ്രധാന പങ്കുണ്ട്. ഇനി കേട്ടോളൂ, വൃക്കയിൽ കല്ലുള്ളവർക്ക് പേടികൂടാതെ കഴിക്കാവുന്ന ഭക്ഷണ പാനീയങ്ങളെക്കുറിച്ച്. ദിവസവും 12 ഗ്ളാസ് വെള്ളമെങ്കിലും കുടിച്ച് ശരീരം ഹൈഡ്രേറ്റഡായി നിലനിറുത്തുക എന്നതാണ് പ്രധാനം.

നാരങ്ങ,ഓറഞ്ച്,മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ധാരാളമായി കഴിക്കുക. സിട്രസിന് വൃക്കയിൽ കല്ല് രൂപപ്പെടുന്നത് തടയാനുള്ള കഴിവുണ്ട്. വാഴപ്പിണ്ടി,തുളസി, തുടങ്ങിയവ കഴിക്കുന്നത് ഉത്തമമാണ്. ഗോതമ്പിനേക്കാൾ അരിയാഹാരം കഴിക്കുന്നവരിലും വാളൻ പുളി കഴിക്കുന്നവരിലും അധികമായി കല്ല് രൂപപ്പെടുന്നതായി കാണാറില്ല. പാൽ,തൈര്,ചീസ് തുടങ്ങിയ ഉത്പന്നങ്ങൾ എന്നിവ പരമാവധി കുറയ്‌ക്കുക.