astrology

മേടം : ആത്മബന്ധത്തിൽ നിന്നു പിന്മാറും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. മുൻകോപം നിയന്ത്രിക്കണം.

ഇടവം : മാതാപിതാക്കളെ അനുസരിക്കും. പുതിയ പ്രവർത്തനങ്ങൾ. വ്യാപാര തടസം മാറും.

മിഥുനം : കൂട്ടു കച്ചവടത്തിൽ നിന്നു പിന്മാറും. കഠിന പ്രയത്നം വേണ്ടിവരും. ആനുകൂല്യങ്ങൾ ലഭിക്കും.

കർക്കടകം : അസ്വാരസ്യം ഉണ്ടാകാതെ സൂക്ഷിക്കണം. നിഷ്പക്ഷ മനോഭാവം. ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാകും.

ചിങ്ങം : ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. സുഹൃത് സഹായം.

കന്നി : മാനസിക സമ്മർദ്ദം വർദ്ധിക്കും. ആത്മനിയന്ത്രണം പാലിക്കും. സൗഹൃദ സംഭാഷണമുണ്ടാകും.

തുലാം : സ്വസ്ഥതയും സമാധാനവും. സാമ്പത്തിക നേട്ടം. ചുമതലകൾ വർദ്ധിക്കും.

വൃശ്ചികം : ഉദ്യോഗമാറ്റം. രോഗപീഡകൾക്ക് ശമനം. തവണ വ്യവസ്ഥയിൽ ധനം വന്നുചേരും.

ധനു : ഔദ്യോഗിക ചുമതല വർദ്ധിക്കും. പുത്രന്റെ സമീപനമുണ്ടാകും. മനോവിഷമം മാറും.

മകരം : അബദ്ധങ്ങൾ ഒഴിവാകും. ശ്രദ്ധയും സൂക്ഷ്മതയും വേണം. പദ്ധതികൾ തുടങ്ങും.

കുംഭം : അനിശ്ചിതത്വം തരണം ചെയ്യും. അർഥതലങ്ങൾ മനസിലാക്കി പ്രവർത്തിക്കും. തർക്കങ്ങൾ രമ്യമായി പരിഹരിക്കും.

മീനം : അംഗീകാരം ലഭിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. സമയബന്ധിതമായി പ്രവർത്തിക്കും.