pic

ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ നടനാണ് സോനു സൂദ്. ഇതിനോടകം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ നിരവധി പേരെ നാട്ടിലെത്തിക്കാനും ജോലി നൽകാനും നടന് സാധിച്ചു. ഇതിനിടെയാണ് വ്യത്യസ്തമായ ഒരു സഹായ അഭ്യർത്ഥന സോനുവിനെ തേടിയെത്തിയത്. നിലേഷ് നിമ്പൂർ എന്ന ട്വിറ്റർ ഐഡിയിൽ നിന്നാണ് അഭ്യർത്ഥന വന്നത്.

"കൂട്ടുകാരെല്ലാം ലോക്ക്ഡൗണിൽ ഗെയിം കളിക്കുകയാണ്. എനിക്കൊരു PS4 വാങ്ങാൻ സഹായിക്കുമോ?" എന്നായിരുന്നു സോനു സൂദിന് ട്വിറ്ററിൽ വന്ന സഹായ അഭ്യർത്ഥന. പിന്നാലെ സോനുവിന്റെ മറുപടി ഇങ്ങനെ. "PS4 ഇല്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. പുസ്തകങ്ങൾ വായിക്കൂ, അതിന് വേണ്ടിയുള്ള കാര്യങ്ങൾ ഞാൻ ചെയ്തുതരാം"

നിമിഷങ്ങൾക്കുളളിൽ തന്നെ സോനുവിന്റെ മറുപടി ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വിദ്യാർത്ഥിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്. ഇതിനോടകം 36,000 ലൈക്കുകളും 3800ൽ അധികം റീട്വീറ്റുകളുമാണ് സോനുവിന്റെ മറുപടിക്ക് ലഭിച്ചത്.

If you don’t have a PS4 then you are blessed. Get some books and read. I can do that for you 📚 https://t.co/K5Z43M6k1Y

— sonu sood (@SonuSood) August 6, 2020