heavy-rain

ഇടുക്കി: ഇടുക്കി നല്ലതണ്ണിയിൽ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി.നല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മാർട്ടിനൊപ്പം കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചിൽ തുടരുന്നു.

ഇടുക്കി ഏലപ്പാറ ​ വാഗമൺ റോ‌ഡിൽ മലവെള്ളപ്പാച്ചിലിൽ ഇന്നലെ രാത്രിയാണ് കാർ ഒലിച്ചുപോയത്. സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് മടങ്ങവേയാണ് അപകടം ഉണ്ടായത്. രാത്രി വൈകിയതിനാൽ ഫയർഫോഴ്സ് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വീണ്ടും പുലർച്ചെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇടുക്കിയിൽ കോഴിക്കാനം അണ്ണന്‍തമ്പിമല എന്നിവിടങ്ങളിൽ ഉരുള്‍പൊട്ടല്‍ ഉണ്ടായി.