death

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു.പട്ടാമ്പി പോക്കുപടി സ്വദേശി മൊയ്തീൻ(70) ആണ് മരിച്ചത്.കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു.ഇന്ന് പുലർച്ചെയാണ് സംഭവം.

വീട്ടിലെ മറ്റംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട് പരക്കെ മഴ തുടരുകയാണ്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.