arrest

ന്യൂഡൽഹി: പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മുപ്പത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുമ്പ് കൊലപാതക കുറ്റം ഉൾപ്പെടെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. പ്രതിയെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് കുറ്റവാളിയെ പിടികൂടിയത്.


നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എയിംസിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയേയും കുടുംബത്തെയും സന്ദർശിച്ചിരുന്നു. പ്രതികൾക്ക് കർശന ശിക്ഷ സർക്കാർ ഉറപ്പാക്കുമെന്നും, സർക്കാർ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.സംഭവത്തിൽ ഗൗതം ഗംഭീർ എം.പി നടുക്കം രേഖപ്പെടുത്തിയിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം ഡൽഹി പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു.