dam

തിരുവനന്തപുരം: മഴ ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പുകൾ ഉയർന്നു. ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്താൻ സാദ്ധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.2 അടിയിലേക്ക് ജലനിരപ്പ് എത്തി. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ഉയർന്നത്. ഇടുക്കി അണക്കെട്ടിൽ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 2,316.64 അടിയായിരുന്നു. ആഗസ്റ്റിൽ ഇതുവരെ 12.81 അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഉയർന്നത്.

തുറന്ന ഡാമുകൾ
 പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു
 ഭൂതത്താൻ കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു
 പത്തനംതിട്ട മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു
 മലങ്കര അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി
 മണിയാർ ബാരേജിന്റെ 5 ഷട്ടറുകൾ തുറന്നു
 തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ട്,​ മൂന്ന് ഷട്ടറുകൾ തുറന്നു
 പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകളും ചെറിയതോതിൽ തുറന്നിട്ടുണ്ട്
 നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റീമീറ്റർ വീതം ഉയർത്തി