
മുംബയ്: സിനിമ-സീരിയൽ താരം അനുപമ പഥക് (40)ആത്മഹത്യ ചെയ്തു. മുംബയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ താൻ പണം നിക്ഷേപിച്ചിരുന്നെന്നും,പറഞ്ഞ സമയത്ത് അവർ പണം തിരികെ നൽകിയില്ലെന്നുമാണ് അനുപമയുടെ ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
ഫേസ്ബുക്ക് ലൈവിന് പിന്നാലെയായിരുന്നു നടി ആത്മഹത്യചെയ്തത്. 'നിങ്ങളുടെ പ്രശ്നങ്ങളെയും ആത്മഹത്യാ പ്രവണതെയേയും പറ്റി നിങ്ങൾ ആരാടെങ്കിലും പറയുകയാണെങ്കിൽ, ആ വ്യക്തി എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ അവർ നിങ്ങളോട് പറയും. അതിന് കാരണം നിങ്ങളുടെ മരണശേഷം ആ വ്യക്തിക്ക് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്.

നിങ്ങളുടെ മരണശേഷം അവർ നിങ്ങളെ പരിഹസിക്കുകയും, മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്യും. അതുകൊണ്ട് ആത്മഹത്യ പ്രണതയും പ്രശ്നങ്ങളും ആരോടും പറയരുത്. ആരെയും സുഹൃത്തായി കാണുകയോ വിശ്വസിക്കുകയോ ചെയ്യരുത്'' ഫെയ്സ്ബുക്ക് ലൈവിൽ താരം പറഞ്ഞത് ഇതായിരുന്നു.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടി സിനിമയിലെത്തിയത്. ഭോജ്പുരി സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ബിഹാറുകാരിയായ അനുപമ പിന്നീട് മുംബയിലേക്ക് താമസം മാറ്റുകയായിരുന്നു.