goldr

കൊച്ചി: സ്വർണവില ഇന്നും കുതിപ്പ് തുടരുകയാണ്, കേരളത്തിൽ പവന് 42,000 രൂപയായി. ഇന്നലത്തെ വിലയായിരുന്ന 41520ൽ നിന്ന് 480 രൂപയുടെ വർദ്ധന. ഗ്രാമിന് വില 5250 രൂപയാണ്. ഈ മാസം 1840 രൂപയുടെ വർദ്ധനവാണ് ഇതോടെ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ വിപണിയിൽ 1000 രൂപയാണ് രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് വില ഉയ‌ർന്നത്. പത്ത് ഗ്രാമിന് 56,143 രൂപയായി. ഏറ്റവും വലിയ വിലയായ 2068.32 ഡോളറാണ് ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡിന് വില.