kodiyeri-balakrishnan

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച കോൺഗ്രസ് നേതൃത്വത്തോടൊപ്പം ഇനിയും ചേർന്ന് നിന്നാൽ മുസ് ലിം ലീഗ് നേതൃത്വം ഒറ്റപ്പെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പ്രിയങ്കാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വ നയത്തിലുള്ള വിയോജിപ്പ് പത്ര പ്രസ്താവനയിൽ ഒതുക്കിയ ലീഗ് വീണ്ടും കോൺഗ്രസിന്റ ഒക്കത്തിരിക്കുന്ന കുഞ്ഞായെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.

യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽ നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേർന്ന് കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണെന്നും കോടിയേരി കുറ്റപ്പെടുത്തി.