police-helicopter

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്‌റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ മടിച്ച് സംസ്ഥാന സർ‌ക്കാ‌ർ. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്കാണ് സർക്കാരിന് ഉത്തരമില്ലാത്തത്. കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ ഇതുവരെ ഓരോ മാസവും എത്ര പറന്നു, ഇതുവരെ കോപ്റ്റർ ഉപയോഗിച്ചതിന്റെ ആവശ്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ തേടിയുള്ള ചോദ്യങ്ങൾക്കാണ് ഉത്തരമില്ലാത്തത്. കാക്കനാട് സ്വദേശി ധനരാജ് ആണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്.

ഹെലികോപ്റ്ററിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് മറുപടി. അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ സംസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ച് ആണ് കൈകാര്യം ചെയ്യുന്നത്. ഈ ബ്രാഞ്ചിനെ വിവരാവകാശ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ മറുപടി നൽകാനാകില്ലെന്നെന്നാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ധനരാജിനെ അറിയിച്ചത്.