ഫ്ളോറിഡ: നീന്തലറിയില്ലെങ്കിലും ശക്തമായ തിരയിൽ മുങ്ങിത്താഴ്‌ന്ന അച്ഛനെ കണ്ട് മറ്റൊന്നും ആലോചിക്കാൻ ആ കുഞ്ഞ് മനസിന് തോന്നിയില്ല. വേഗം കടലിലേക്ക് ചാടി അച്ഛനെ രക്ഷിച്ച് കരയിലെത്തിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലെ ക്വയറ്റ്‌വാട്ടർ ബീച്ചിലാണ് സംഭവം. ജോഷ് വില്യംസ് തന്റെ ഭാര്യയും മക്കളുമൊത്ത് ബീച്ചിലെത്തിയതാണ്. ഇടക്ക് ജോഷ് ഒന്ന് നീന്താനിറങ്ങി. എന്നാൽ കരുതിയതിലും ആഴമുണ്ടായിരുന്നു അവിടെ. തിരയിൽ പെട്ട് മുങ്ങിപ്പോയ ജോഷിനെ കണ്ടെത്താൻ മകൻ അസൈ വില്യംസ് എന്ന ഒൻപത് വയസുകാരൻ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല വേഗം കടലിലേക്ക് ചാടി.
15 അടി താഴ്‌ചയുളള അവിടെ നിന്നും അസൈ അച്ഛനെ ഒരുവിധത്തിൽ കരയ്‌ക്കെത്തിച്ചു. കരയിലെത്തിച്ച ഉടൻ ജോഷിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ജോഷിന് കഴുത്തിന് അൽപം പരുക്കുണ്ട്. അസൈ വില്യംസിന് കാലിനും പരുക്കുണ്ട്. കുഞ്ഞുപ്രായത്തിലെ വലിയ ധീരതയ്‌ക്ക് അസൈക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.