തിരുവനന്തപുരം: കിളിമാനൂരിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. കിളിമാനൂർ ആറ്റൂർ സ്വദേശി ഷീജയാണ് കുത്തേറ്റ് മരിച്ചത്. 50 വയസായിരുന്നു. ഭർത്താവ് ഷാനവാസ് പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങൾ ആണ് ഷാനവാസിനെ കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.