കോട്ടയം: കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ക്രമാതീതമായി ജലനിരപ്പുയരുകയാണ്.പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിൽ വെള്ളം കയറി.ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. പാലായിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മീനച്ചിലാറിനൊപ്പമുളള പ്രദേശങ്ങളിൽ വെള്ളം കയറിട്ടുണ്ട്.
പൂഞ്ഞാറിൽ ഉരുൾപൊട്ടി ഒരു വീട് തകർന്നു. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുന്നു. ജില്ലാ കളക്ടർ
എം അഞ്ജന മീനച്ചിൽ താലൂക്ക് ഓഫീസിൽ എത്തി മഴക്കെടുതികൾ വിലയിരുത്തി.