up-cm

ലക്നൗ: അയോദ്ധ്യയിലെ പള്ളി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് ഒരു മതവുമായി യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു പള്ളിയിൽ 'യോഗി'യായും ഹിന്ദു എന്ന നിലയിലും പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരും തന്നെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിക്കില്ലെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'നോക്കൂ, നിങ്ങൾ എന്നോട് ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ ചോദിച്ചാൽ എനിക്ക് ഒരു മതവുമായും സമൂഹവുമായും പ്രശ്നങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഒരു 'യോഗി' എന്ന നിലയിൽ ക്ഷണിച്ചാൽ ഞാൻ തീർച്ചയായും അവിടെപോകില്ല (പള്ളി) '-അദ്ദേഹം പറഞ്ഞു.

തലയോട്ടി തൊപ്പികൾ ധരിച്ച് ഇഫ്താറിലോ മറ്റോ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കൾ മതനിരപേക്ഷരാണെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദു എന്ന നിലയിൽ, തന്റെ മതത്തിന്റെ ആരാധനാ രീതി അനുസരിച്ച് ആ വ്യക്തിക്ക് ജീവിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗിയുടെ ഈ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. 'അതിനർത്ഥം അദ്ദേഹം അയോദ്ധ്യയിലേക്ക് പോയത് മുഖ്യമന്ത്രിയായിട്ടല്ല ഹിന്ദുവായിട്ടാണോ? ഒരു ഹിന്ദുവിന് മറ്റൊരു മതസ്ഥലത്തേക്ക് പോകാൻ കഴിയില്ലെന്നാണോ അതിനർഥം? ഇതുപോലുള്ള പ്രസ്താവന ഹിന്ദുവിനും, ഇസ്ലാമിനും ഇടയിൽ രണ്ട് വിരുദ്ധ മതങ്ങളാണെന്ന ധാരണ സൃഷ്ടിക്കുന്നു. വളരെ നിർഭാഗ്യകരമാണ്.'-'പിന്നെ എന്തിനാണ് നിങ്ങൾ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത്?'ഇങ്ങനെ നിരവധി വിമർശനങ്ങളാണ് പ്രസ്താവനയ്‌ക്കെതിരെ ഉയരുന്നത്.

yogi adityanath has alot of balls to say "pseudo-secularism" is hateful and spread by naxals for someone who literally said he wouldn't attend a mosque's inaugural literally in the previous statement 🙂🙂🙂

— mannie⁹¹ | flop era 👎 (@icarusflzouis) August 7, 2020

Yogi Adithyanath referring to muslims as " them" indicates CM's secular credentials. After proclaiming that he did not distinguish between religions, castes and communities, he has categorically stated that as a hindu CM, he will not attend the mosque's foundation laying.

— Dr.Srinivasa Gowda (@drsrinivasgowda) August 7, 2020