parvathy

അമ്മയെ അനുകരിച്ച് താൻ മൂക്കുകുത്തിയെന്ന് പാർവതി തിരുവോത്ത്. മൂക്കുകുത്തുന്ന വിഡിയോയും നടി പങ്കുവച്ചു.അമ്മ കുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണിക്കുട്ടി എന്ന അടിക്കുറിപ്പിൽ മൂക്കുത്തിയുമായുള്ള അമ്മയുടെ ചിത്രവും നടി പങ്കുവച്ചു. കോവിഡ് കാലത്ത് മൂ്കകു കുത്തിയപ്പോൾ എടുത്ത മുൻകരുതലിനെക്കുറിച്ചും പാർവതി പങ്കുവച്ചിട്ടുണ്ട്. നൂറുശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയാണ് ഞാൻ ഇത് ചെയ്തതെന്നും അതു കൊണ്ടുതന്നെ ഈ അവസരത്തിൽ മൂക്കുകുത്താൻ മറ്റാരെയും ഞാൻ പ്രോത്സാഹിപ്പിക്കില്ലെന്ന് പാർവതി വിഡിയോയ്ക്കൊപ്പം കുറിച്ചു.