rana

നടൻ റാണദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹം ഇന്ന് ഹൈദരബാദിൽ നടക്കും. വിവാഹത്തിന്റെ മുന്നോടിയായിുള്ള ചടങ്ങുകൾക്ക് തുടക്കമായി. മഹീകയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. കോവിഡ് ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ അതിഥികൾ വിവാഹത്തിന് എത്തുകയുള്ളൂ.കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കും അതിഥികൾക്കുള്ള ഇരിപ്പിടം. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.