lioncub

കുഞ്ഞുമൊത്ത് കാട്ടിലെ പുൽമേട്ടിലിറങ്ങിയതാണ് ആ അമ്മ സിംഹം. ഉച്ച നേരത്ത് ഇത്തിരി മയങ്ങാൻ അമ്മ കിടന്നപ്പോൾ സിംഹക്കുട്ടി അപ്പുറത്തേക്ക് കളിക്കാൻ പോയി. കുറച്ച് കഴിഞ്ഞ് കളി മതിയാക്കി വന്നപ്പോൾ അതാ അമ്മ നല്ല ഉറക്കം. ങാഹാ!! അത് പറ്റില്ലല്ലോ..സിംഹക്കുട്ടി അമ്മയുടെ പുറത്ത് ചാടിക്കയറി ഉരുണ്ട് മറിയുകയും അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും എല്ലാം ശ്രമമായി. വെൽകം ടു നേച്ചർ എന്ന ട്വി‌റ്റർ പേജിലാണ് ഈ രസകരമായ വീഡിയോ വന്നത്. 21 സെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന വീഡിയോയിൽ അമ്മ സിംഹം ഉറക്കം മതിയാക്കി എഴുന്നേ‌റ്റോ എന്നുള‌ളത് വ്യക്തമല്ല. അയ്യായിരം പേരാണ് ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടത്. പടുവികൃതി സിംഹക്കുട്ടിയെ എല്ലാവർക്കും ഇഷ്‌ടമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Lion cub sneak level 100 pic.twitter.com/KdbuYPNv1V

— Welcome To Nature (@welcomet0nature) August 7, 2020