coviddead

വയനാട്: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72), കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) എന്നിവരാണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി. കഴിഞ്ഞമാസം 22നാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മക്കളുമുൾപ്പെടെ ഇദ്ദേഹത്തിന്റെ വീട്ടിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്. .