വാഷിംഗ്‌ടൺ: കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂലായ് വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി ഫേസ്‌ബുക്ക്. വീട്ടിൽ ഓഫീസ് സൗകര്യങ്ങൾ ഒരുക്കാൻ 1000 ഡോളർ നൽകുമെന്നും മേധാവികൾ അറിയിച്ചു. അതേസമയം, വൈറസ് വ്യപനം കുറയുന്ന മുറയ്ക്ക് കുറവ് ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസുകൾ തുറക്കുമെന്ന് ഫേസ്‌ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് നിർദ്ദേശങ്ങൾക്കനുസരിച്ചാകും ഓഫീസുകൾ തുറക്കുന്നതെന്നും അവർ വ്യക്തമാക്കി. നേരത്തേ, ഓഫീസിൽ വരാൻ കഴിയാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ആൽഫബെറ്റ് ഇങ്കും പറഞ്ഞിരുന്നു.