europa-league

ലണ്ടൻ : സ്വിസ് ക്ളബ് ബാസലും ഇംഗ്ളീഷ് ക്ളബ് വോൾവർ ഹാംപ്ടണും സ്പാനിഷ് ക്ളബ് സെവിയ്യയും ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനും രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങളിൽ വിജയം നേടി യൂറോപ്പ ലീഗ് ഫുട്ബാളിന്റെ അവസാന എട്ടിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇരു ടീമുകളും വിജയം കണ്ടത്. ബാസൽ ജർമ്മൻ ക്ളബ് എയ്ട്രാൻക്ടിനെ തോൽപ്പിച്ചപ്പോൾ വോൾവർ ഗ്രീക്ക് ക്ളബ് ഒളിമ്പിക് പിറയൂസിനെ മറികടന്നു.

ആദ്യ പാദത്തിൽ 3-0ത്തിന് വിജയം നേടിയിരുന്ന ബാസലിനായി രണ്ടാം പാദത്തിൽ ഫ്രേയ് ആണ് ഗോളടിച്ചത്. പെനാൽറ്റിയിലൂടെ ജിമിനെസ് നേടിയ ഗോളിനായിരുന്നു വോൾവറിന്റെ ജയം. ആദ്യ പാദത്തിൽ ഇരുടീമുകളും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.ലെവർകൂസൻ 1-ത്തിന് സ്കോട്ടിഷ് ക്ളബ് റേഞ്ചേഴ്സിനെയാണ് രണ്ടാം പാദപ്രീക്വാർട്ടറിൽ തോൽപ്പിച്ചത്. സെവിയ്യ 2-0ത്തിന് ഇറ്റാലിയൻ ക്ളബ് എ.എസ് റോമയെ കീഴടക്കി.