sindhu-training

റാഞ്ചി/ഹൈദരാബാദ് : ലോക്ക്ഡൗണിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന പരിശീലനം പുനരാംരഭിച്ച് ഇന്ത്യൻ കായിക താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും പി.വി സിന്ധുവും. അടുത്ത മാസം യു.എ.ഇയിൽ തുടങ്ങുന്ന ഐ.പി.എൽ ലക്ഷ്യമിട്ട് റാഞ്ചി ജെ.സി.ഡി.എ സ്റ്റേഡിയത്തിലെ ഇൻഡോർ നെറ്റ്സിലാണ് ധോണി പരിശീലനം തുടങ്ങിയത്. കഴിഞ്ഞ വർഷം ജൂലായിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം കളിക്കളത്തിൽ ഇറങ്ങിയിട്ടില്ലാത്ത ധോണി മാർച്ചിൽ ചെന്നൈയിൽ സൂപ്പർകിംഗ്സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചപ്പോഴാണ് ലോക്ക്ഡൗൺ വന്നത്.

മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം സിന്ധു ഹൈദരാബാദ് പുല്ലേല ഗോപിചന്ദ് അക്കാഡമിയിലാണ് പരിശീലനം തുടങ്ങിയത്. ജിംനേഷ്യത്തിലെ ഫുൾ ട്രെയ്നിംഗ് സെഷന് ശേഷം കോർട്ടിലിറങ്ങിയ സിന്ധുവിന്റെ പ്രകടനം വീക്ഷിക്കാൻ ഗോപിചന്ദ് എത്തിയിരുന്നു.