ബിരുദ പ്രവേശനം - 2020
ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരം
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ 17 ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. രജിസ്ട്രേഷൻ നടത്തി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കാറ്റഗറി, ഓപ്ഷൻസ് എന്നിവയിൽ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 'എഡിറ്റ് പ്രൊഫൈൽ' എന്ന ടാബ് ഉപയോഗിച്ച് സ്വമേധയാ മാറ്റം വരുത്താം. പേര്, ജനനത്തീയതി, അക്കാഡമിക് വിവരങ്ങൾ എന്നിവയിൽ തിരുത്തലുകൾ ആവശ്യമുളളവർ ഇ-മെയിൽ മുഖാന്തരം അപേക്ഷ നൽകണം. onlineadmission@keralauniversity.ac.in എന്ന ഇ-മെയിൽ ഐ.ഡി.യിൽ ആപ്ലിക്കേഷൻ നമ്പർ, അനുബന്ധ രേഖയുടെ സ്കാൻ ചെയ്ത കോപ്പി എന്നിവ സഹിതം അപേക്ഷ നൽകുക. തിരുത്തലുകൾക്കായി സർവകലാശാലയിൽ അപേക്ഷ നൽകിയവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് തിരുത്തൽ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. തിരുത്തൽ വരുത്തിയ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 8281883052, 82281883053 എന്നീ ഫോൺ നമ്പറുകളിൽ സർവകലാശാലയുമായി ബന്ധപ്പെടാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പുകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ - റഗുലർ/2018 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2015-2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ
അഭിമുഖം
പട്ടികജാതി വികസനവകുപ്പിൽ കാറ്റഗറി നമ്പർ 573/17 വിജ്ഞാപന പ്രകാരം ട്രെയിനിംഗ് ഇൻസ്ട്രക്ടർ (എം.എം.വി.) തസ്തികയിലേക്ക് 12 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്നു ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.4 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546418).
ഭാരതീയചികിത്സാ വകുപ്പിൽ കാറ്റഗറി നമ്പർ 306/19 വിജ്ഞാപന പ്രകാരം മെഡിക്കൽ ഓഫീസർ (ആയുർവേദ) (ബൈട്രാൻസ്ഫർ) തസ്തികയിലേക്ക് 19 ന് രാവിലെ 11 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546325).
ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവർക്കും ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവർക്കും മറ്റ്രോഗബാധയുള്ളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ്സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തീയതിക്കുമുമ്പ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന അപേക്ഷപ്രകാരം തീയതി മാറ്റി നൽകുന്ം. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ്19ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.